എട്ടാം ക്ലാസ്സില്‍ ചേര്‍ന്ന സമയം. വീട്ടില്‍ നിന്ന് രണ്ടു മൂന്നു കിലോമീറ്റര്‍ അകലെയുള്ള അടുത്ത ഗ്രാമത്തിലാണ് സ്കൂള്‍. നാട്ടിലെ സ്കൂളില്‍ എഴാം ക്ലാസ്സ് വരെയേ അന്ന് ഉണ്ടായിരുന്നുള്ളൂ. കാലിനു മസ്സില്‍ വെക്കാന്‍ വേണ്ടി എന്നും രാവിലെ നേരെത്തെ എണീറ്റ് സ്കൂളിലോട്റ്റ് നടക്കാന്‍ തുടങ്ങും. എല്ലാം പുതിയ കൂട്ടുകാര്‍. ആദ്യ ദിവസം തന്നെ ഞാന്‍ അവളെ ശ്രദ്ധിച്ചു. തട്ടം കൊണ്ട് തലമറച്ച ചിരിക്കുമ്പോള്‍ മുഖത് നുണക്കുഴികള്‍ വരുന്ന സുന്ദരിക്കുട്ടി. എത്ര ദിവസം കഴിഞ്ഞിട്ടും അവള്‍ ഞാനിരിക്കുന്ന ഭാഗതോട്ട്ട് നോക്കുന്നെ ഇല്ല. കൂടെയുള്ള ജാട പെമ്പില്ലെരോട് എപ്പോളും ഏറനാടന്‍ ഭാഷയുടെ സൌന്ദര്യത്തോടെ കല പില പറഞ്ഞു നടക്കുന്ന അവള്‍ അത്യാവശം നല്ല ബോറനായ എന്നെ മനപൂര്‍വ്വം അവഗണിക്കുകയാണെന്ന് തോന്നുന്നു. അവസാനം അറ്റ കൈ പ്രയോഗിക്കാന്‍ ഞാന്‍ പഠിപ്പിസ്ടായി. ഓണപരീക്ഷ കഴിഞ്ഞപ്പോള്‍ ക്ലാസ്സില്‍ ഒന്നാം സ്ഥാനം; മാത്ത്സില്‍ കിടു മാര്‍ക്കും. അതോടെ ചെറിയ മാറ്റം വന്നു തുടങ്ങി. ഹോം വര്‍ക്ക് ഉള്ള എല്ലാം ദിവസവും അവള്‍ക്ക് എന്റെ മാത്ത്സ് നോട്ട് വേണം. എന്തിനതികം പറയുന്നു ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ അവള്‍ എന്റെ അടുത്ത കൂട്ടുകാരിയായി. എപ്പോകണ്ടാലും മനോഹരമായ നുണക്കുഴി കാണിച്ചു ചിരിക്കും; വിശേഷങ്ങള്‍ പറയും. എന്നും രാവിലെ എണീക്കുമ്പോള്‍ ഞാന്‍ പ്രോപോസ് ചെയ്യാന്‍ പ്ലാന്‍ ചെയ്യും; അവളെ കാണുന്നതോടെ ഉള്ള ധൈര്യം എങ്ങോട്ടോ പോകും. അങ്ങനെ കൊല്ലാവസാനം അടുത്ത കൊല്ലം പറയാന്‍ വേണ്ടി മാറ്റി വച്ചു. പക്ഷെ അടുത്ത വര്ഷം തുടങ്ങിയപ്പോളാണ് ടീച്ചര്‍മാരുടെ കൊലച്ചതി അറിഞ്ഞത്; ഞങ്ങളെ ഡിവിഷന്‍ മാറ്റിയിരിക്കുന്നു. ഞാന്‍ 9(A)യില്‍ അവള്‍ ദെ 9(K)
യില്‍ . സ്കൂളിലെ പത്താം ക്ലാസിലെ വിജയശതമാനം അമ്പതില്‍ എത്തിക്കാന്‍ ഓരോ പരീക്ഷണങ്ങള്‍!! പിന്നെ തമ്മില്‍ കാണുന്നതും മിണ്ടുന്നതും അപൂര്‍വമായി. കണ്ടാല്‍ ഒരു ചിരി മാത്രം ബാക്കി. അങ്ങനെ ഒന്‍പതു കഴിഞ്ഞു; പത്തു കഴിഞ്ഞു; പ്ലസ് ടു ആയതോടെ വേറെ വേറെ സ്കൂളില്‍ ആയി. അതിനിടക്ക് എന്നോ അവളുടെ കല്യാണം കഴിഞ്ഞെന്നും കേട്ട്. പതിനെട്ടു വയസ്സിനുള്ളില്‍ പെണ്പില്ലെരെ കെട്ടിച്ചു വിടെണ്ടത് മലബാറിലെ അഖിലിത നിയമം ആയിരുന്നല്ലോ. ഇപ്പോളും നാട്ടിലെ ഏതെങ്കിലും ബസില്‍ കൂടെ മൂന്നാല് കുട്ടികളുമായി ഏതെങ്കിലും ഒരു താത്തക്കുട്ടി കേറിയാല്‍ ഒന്നും നോക്കും; ആ ചിരിയും നുണക്കുഴികളും ഒന്നുകൂടി കാണാമല്ലോ!!

No comments:
Post a Comment