മലയാളിക്ക് വിഷുവും ദീപാവലിയും പോലെയാണ് ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ക്ക്
പ്രൊജക്റ്റ് റിലീസിംഗ് ദിവസം.വിഷുവിനും ദീപാവലിക്കും തീ കൊടുത്ത പടക്കം
പോട്ട്ന്നതിനെക്കളും വേഗത്തിലാവും പ്രൊഡക്ഷനില്‍ കയറിയാല്‍ കോഡ് പൊട്ടുന്നത്.
കൂടെ കൈനീട്ടമായ് ക്ലയന്റില്‍ നിന്നും സ്വന്തം മാനേജര്‍ മാറില്‍ നിന്നും കുറെ തെറി
വിളികളും!!
അത് സായിപ്പിന്റെ നാട്ടില്‍
വന്ന ശേഷമുള്ള എന്റെ ആദ്യ റിലീസ് ആയിരുന്നു. കുറച്ചു പൈസ ഉണ്ടാക്കണമെന്ന അധിമോഹം
കാരണം ഇങ്ങോട്ട് വണ്ടി കയറുമ്പോള്‍ ഇങ്ങനെ ഓരോ മാരണങ്ങള്‍ വരുമെന്ന് കരുതിയില്ല.
പ്രൊഡക്ഷനില്‍ കയറ്റാന്‍ നൂറു അപ്പ്രൂവല്‍ വേണം; ആയിരം പേരോട്
ഉത്തരം പറയണം. അത് കൊണ്ട് അധികമാരും അറിയാതെ വേറൊരു കോഡിന്റെ കൂടെ തഞ്ചത്തില്‍
കയറ്റി വിട്ടതാണ്.
രാത്രി കോഡ് എല്ലാം കയറ്റി
വിട്ടു ഒന്നുറങ്ങാന്‍ പോയപ്പോഴേക്കും സമയം പുലര്‍ച്ചെ നാല് മണി. രാവിലെ ആര്
മണിക്ക് ഓഫീസില്‍ പോയി സായിപ്പിനെ മുഖം കാണിക്കണം; പിന്നെയാണ്
കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നത്. ഉറങ്ങാന്‍ രണ്ടു മണിക്കൂരില്‍ താഴെ സമയം മാത്രം.
ഓരോന്നലോചിച് ഒന്ന് കണ്ണടക്കാന്‍ തുടങ്ങിയപ്പോലെക്കും സമയം നാലര കഴിഞ്ഞിരുന്നു.
അപ്പൊ ദെ ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി. അയ്യോ ഓഫ്ഷോര്‍ ആണ്.ചതിച്ചോ തമ്പുരാനെ!!
എന്തെങ്കിലും പൊട്ടിയിട്ടുണ്ടാവും, തീര്‍ച്ച!!
“ഒരു പ്രശ്നം ഉണ്ട്”
ഓഫ്ഷോര്‍കാരന്റെ ശബ്ദത്തിനു കുറച്ചു ഗൌരവം!!
“എന്താ, എന്താ പ്രശ്നം?”
“Leap year വരുമ്പോള്‍ നെക്സ്റ്റ് ബട്ടന്‍
ശരിക്കും വര്‍ക്ക് ആവുന്നില്ല”
“ഓഹോ, ങ്ങും.ഇതു വല്ലപ്പോളും മാത്രം വരുന്ന ഒരു പ്രശ്നമാണ്. തല്ക്കാലം ആരോടും
പറയേണ്ട. ഞാനും നീയും മാത്രം അറിഞ്ഞാല്‍ മതി. ആരും കണ്ടുപിടിക്കാന്‍ പോകുന്നില്ല.
“ഓകേ” ഫോണ്‍ വച്ചു.
വീണ്ടും ഉറക്കം വന്നു
തുടങ്ങിയപ്പോലെക്കും അഞ്ചു മണി ആയി തുടങ്ങിയിരുന്നു!
5.15 ആയപ്പോഴേക്കും
വീണ്ടും ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി.
വീണ്ടും ഓഫ്ഷോര്‍.
“മാഷേ വന്‍ പ്രശ്നം.
ചീത്ത വിളിക്കരുത്"""" "
"എന്താ
എന്ത് പറ്റി ?
"
"സ്ക്രീനില്‍
സമയം കാണിക്കുന്നത് തെറ്റാണു. ഒരു പന്ത്രണ്ടു മണിക്കൂര്‍ വ്യത്യാസം ഉണ്ട്"
"ഇപ്പോ
എത്രാ സമയം കാണിക്കുന്നെ?"
"5.15 AM"
"ഇതു
ടെസ്റ്റ് ചെയ്തപ്പോള്‍ നമ്മള്‍ കണ്ടില്ല്ലയിരുന്നോ?"
"ഇല്ല; അന്നൊരു പ്രശ്നവും ഇല്ലായിരുന്നു. അന്ന് ശരിക്കും വര്‍ക്ക്
ചെയ്തതാ"
"അതില്‍
അമേരിക്കന്‍ സമയമാ കാണിക്കുന്നത്. അത് ശരിയുമാണ്. ടെസ്റ്റ് ചെയ്തപ്പോലും ഇതു
തന്നെയായിരുന്നു നമുക്ക് കിട്ടിയത്""
"
"ഓ ശരിയാണ്
ശരിയാണ്. ഇപ്പൊ ഞാന്‍ ഓര്‍ക്കുന്നു"
"ഓക്കേ"
ഒരു മിനിറ്റ് മൌനത്തിനു ശേഷം ഞാന്‍ ഫോണ്‍ വച്ചു. ഉറക്കം കളഞ്ഞതിനു
വിളിക്കാനുള്ള തെരികളെല്ലാം ആ മൌനത്തില്‍ ഉണ്ടായിരുന്നു.
10 മിനുട്ട്
കൂടി വെറുതെ കിടന്നതിനു ശേഷം എണീറ്റ് പ്രഭാത ക്രിത്യങ്ങളെല്ലാം ചെയ്ത്
അമേരിക്കയിലെ അവിവാഹിത സോഫ്റ്റ്‌വെയര്‍ എങ്ങിനീയരുടെ അടിസ്ഥാന പ്രഭാത ഭക്ഷണമായ ഒരു
പിടി ഓട്ട്സ് കഴിച്ചു ഹാളില്‍ വന്നപ്പോലെക്കും ആറു മണിക്ക് ഒരു മിനുട് കൂടി
ബാക്കിയുണ്ട്. ചുമ്മാ ഒരു കടമ പോലെ ഒരു മിനിറ്റ് കളയാന്‍ ഫെസ്ബൂകില്‍ ലോഗിന്‍
ചെയ്തു.
ലോഗ് ഓഫ് ചെയ്യാന്‍
നോക്കിയപ്പോലെക്കും ധാ ഒരു ചാറ്റ് വിന്‍ഡോ ഓപ്പണ്‍ ആയി വരുന്നു.
"ഏട്ടാ എന്തൊക്കെ ഉണ്ട് വിശേഷം? എന്നെ ഓര്‍മ്മയുണ്ടോ? കുറെ ദിവസമായി ഞാന്‍ ഒന്ന്
കോണ്ടാക്റ്റ് ചെയ്യണമെന്നു വിചാരിക്കുന്നു."
ദൈവമേ അവളാണ്. കഴിഞ്ഞ
ആറുദിവസമായി വിടാതെ ഫെസ്ബൂകില്‍ ഹായ് പറഞ്ഞിട്ടും ഒരിക്കല്‍ പോലും ഒന്ന് തിരിഞ്ഞു
നോക്കാത്ത, നമ്പര്‍
കിട്ടിയ അന്ന് മുതല്‍ വിളിക്കാന്‍ ശ്രമിച്ചിട്ട് ഒരിക്കല്‍ പോലും ഫോണ്‍ അറ്റന്‍ഡ്
ചെയ്യാത്ത അവള്‍ തിരിച്ച് പിംഗ് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അതും ഈ സമയത്ത്!!
ഭഗവാനെ എന്ത് ചെയ്യും?? ഒന്നും
ആലോചിക്കാന്‍ സമയമില്ലാത്തത് കൊണ്ട് തിരിച്ചൊരു ഹായ് പോലും പറയാന്‍ നില്‍ക്കാതെ
ഞാന്‍ ഇറങ്ങി.
പത്തു പതിനഞ്ചു
മിനുടിനുള്ളില്‍ ഓഫീസില്‍ എത്തി. എല്ലാവരോടും ശുഭ ദിനം പറഞ്ഞു സീറ്റില്‍
പോയിരുന്നു മെയില്‍ ഒക്കെ ചെക്ക് ചെയ്യാന്‍ തുടങ്ങി. എന്റെ മനസ്സ് അപ്പോളും
അവളില്‍ ഉടക്കി കിടക്കുകയായിരുന്നു. കുറച്ചു ദിവസം നന്നായി സംസാരിച്ചു നോക്കണം.
പിന്നീട് പ്രൊപ്പോസ് ചെയ്യണം. അടുത്ത പത്തു വര്‍ഷങ്ങളിലെ പ്ലാനിംഗ് മനസ്സില്‍
തുടങ്ങി. ഏഴുമണി കഴിഞ്ഞപ്പോലെക്കും ഒരു സുഹൃത്ത വരുന്നു; അവന്റെ പ്രൊജക്റ്റ്
പ്രോഡക്ഷനില്‍ ശരിക്ക് വര്‍ക്ക് ചെയ്യുന്നില്ല.
"അളിയാ നിനക്ക് പ്രശ്നം വല്ലതും ഉണ്ടോ?"
"ഇല്ലെട എനിക്കെല്ലാം ഒകെയാണ്" കോഡ്
ചെയ്യുമ്പോള്‍ വല്ലടത്തും നോക്കി ചെയ്യരുത് എന്ന് പറയാന്‍ മനസ്സില്‍
തോന്നിയെങ്കിലും രാവിലെ ആയത് കൊണ്ട് ഒന്നും പറഞ്ഞില്ല.
എഴാരയായപ്പോലെക്കും അഞ്ചാറു
സുഹൃത്തുക്കള്‍ അടുത്ത് വന്നും ചാറ്റിലും ഒക്കെയായി അവരുടേതും വര്‍ക്ക്
ചെയ്യുന്നില്ല എന്ന് പറഞ്ഞു. ഹോ എല്ലാവര്ക്കും പ്രശ്നമുണ്ട്. രാവിലെ അവളുടെ പിംഗ്
കണ്ടത് കാരണം ഞാന്‍ മാത്രം രക്ഷപ്പെട്ടു. അവള്‍ എന്റെ ജീവിതതിലോട്ടു ഭാഗ്യം കൊണ്ട്
വരും; എന്റെ
മനസ്സ് പറഞ്ഞു.
എട്ടുമണി ആയപ്പോലെക്കും ഒരു
ക്ലയന്റ് വിളിക്കുന്നു.
" ഒന്ന് എന്റെ സീറ്റ് വരെ വരോ?"
ഓ എന്തെങ്കിലും സംശയം
ചോദിയ്ക്കാന്‍ ആയിരിക്കും. സായിപ്പിനെ (കള്ളം)പറഞ്ഞു പഠിപ്പിച്ചു കൊടുക്കാനും നമ്മള്‍ മലയാളികള്‍
വേണമല്ലോ.
"ഇവിടെ എന്തോ ഒരു ചെറിയ പ്രശ്നമുണ്ട്. "
സ്ക്രീനിന്റെ ഒരു സൈഡ് ചൂണ്ടിക്കാണിച്ചു ക്ലയന്റ് പറഞ്ഞു"
ഞാന്‍ കുറച്ചു നേരം
സൂക്ഷിച്ചു നോക്കി ഒന്നും മനസ്സിലാവാതെ എന്റെ സീട്ടിലോട്റ്റ് മടങ്ങി.
പത്തു മിനുറ്റ്
കഴിഞ്ഞപ്പോലെക്കും പഴയ ക്ലയന്റ് വേറെ രണ്ടു മൂന്നു സായിപ്പന്മാരെയും കൂട്ടി എന്റെ
അടുത്തെത്തി.
"പ്രശ്നം എന്താണെന്ന് മനസ്സിലായോ?"
"ഇല്ല, ഞാന്‍ നോക്കിക്കൊണ്ടിരിക്കുകയാണ്"
8.30 ആയപ്പോലെക്കും സീറ്റിനു ചുറ്റം പത്തില്‍ കൂടുതല്‍
സായിപ്പന്മാര്‍ ആയി. അതോടെ സംഭവം അത്ര പന്തിയല്ല എന്ന് എനിക്ക്
മനസ്സിലായി. അതോടെ കൈകാലുകള്‍ ചെറുതായി വിറക്കാന്‍ തുടങ്ങി.
"നിന്റെ കോഡ് കാരണമാണ് ആരുടേയും പ്രൊജക്റ്റ് വര്‍ക്ക്
ചെയ്യാത്തത്. ആ സബ് പ്രോഗ്രാമിലെ ലോജിക് കറക്റ്റ് അല്ല". കൂട്ടത്തിലെ
മോട്ടതലയനായ സായിപ്പ് ഉറക്കെ പറഞ്ഞു.
"ഇതു മൊത്തം ബിസിനെസ്സിനെയും ഹാന്ഗ്
ആക്കിയിരിക്കാന്" സിഡില്‍ നിന്നും വേറൊരു സായിപ്പിന്റ്നെ കമന്റ്.
" കോഡ് ചെയ്യുമ്പോള്‍ വല്ലടത്തും നോക്കി ചെയ്യരുത്"""" സാധാരണ മിണ്ടാത്ത ഒരു മദാമ്മയുടെ കമന്റ് ആണ്. ഒരു
മണിക്കൂര്‍ മുന്‍പ് കൂട്ടുകാരനോട് പറയാന്‍ മടിച്ചു മാറ്റി വെച്ച അതെ
ഡയലോഗ്!!
നാല് ഭാഗത്തും മെഷീന്‍
ഗണ്ണിനാലും AK-47നാലും
വളയപ്പെട്ട ഒരു പിഞ്ചു കുട്ടിയുടെ അവസ്ഥയിലായി ഞാന്‍ ... രണ്ടു ഫുള്‍ അടിച്ചാല്‍ പോലും സ്റ്റഡി ആയി നില്‍ക്കുന്ന കൈ
കാലുകള്‍ ആലില പോലെ വിറച്ചു തുടങ്ങി.
"ടെസ്റ്റ്
പ്ലാന്‍ ആരാണ് റിവ്യൂ ചെയ്തത്?" കൂട്ടത്തില്‍
മെലിഞ്ഞ സായിപ്പിന്റെ ചോദ്യമാണ്.
"സര്‍, ഞാന്‍ അത് സാറിന് മെയില്‍ അയച്ചു തന്നിരുന്നു"
"അതുകൊണ്ട്
കാര്യമില്ല. റിവ്യൂ ചെയ്തിരുന്നോ ഇല്ലേ?"
"മെയിലിനു
മറുപടി കിട്ടാത്തത് കൊണ്ട് മൂന്നു തവണ reminder അയച്ചിരുന്നു."
"നിന്റെ
മെയില്‍ നോക്കി നില്‍ക്കുകയല്ല എന്റെ ജോലി. ടെസ്റ്റ് പ്ലാന്‍ റിവ്യൂ ചെയ്ത
വാങ്ങേണ്ടത് നിന്റെ ഉത്തരവാദിത്വമാണ്."
എന്ത് മറുപടി പറയണം എന്ന്
അറിയാത്തത് കൊണ്ട് ഞാന്‍ മിണ്ടാതിരുന്നു.
"ഡിസൈന്‍ അപ്പ്രൂവല്‍ കിട്ടിയതാണോ?" ഇടതു
ഭാഗത്ത് നിന്ന തടിച്ച സായിപ്പിന്റെതാണ് ചോദ്യം.
"അതെ സര്‍.""
"എന്നാല്‍
ഡിസൈന്‍ കാണട്ടെ"
മുഖമടച്ചു ഒന്ന് കൊടുക്ക്; അപ്പൊ കാണാം അപ്പ്രോവല്‍
എന്നാ മിഥുനം സ്റ്റൈല്‍ ഡയലോഗ് പറയാനാണ് തോന്നിയതെന്കിലും ഒന്നും മിണ്ടാതെ ഡിസൈന്‍
തുറന്നു.
സായിപ്പ് ഡിസൈന്‍ വള്ളി
പുള്ളി വിടാതെ പരിശോടിക്കാന്‍ തുടങ്ങി.
"ഡിസൈനില്‍ ഉള്ള ഈ കോമ കോഡില്‍ കാണാനില്ലല്ലോ"
"സര്‍ അത് വെറും ഒരു കൊമയാ. ആ കൊമക്ക് ഒരു
വിലയുമില്ല. അതും നമ്മുടെ ഈ പ്രശ്നവുമായി ഒരു ബന്ദവുമില്ല"
"എന്റെ ചോദ്യം ആ കോമ കോഡില്‍ ഉണ്ടോ എന്നാണു"
സായിപ്പിന്റെ ശബ്ദം കുറച്ചു പരുഷമായിരുന്നു.
"ഇല്ല സര്‍....... എന്നാലും
അതും നമ്മുടെ പ്രശ്നവുമായി......"
"അപ്പൊ
ഡിസൈന്‍ പോലെയല്ല കോഡ് ചെയ്തത്. അതാണ് എല്ലാത്തിന്റെയും മൂല കാരണം."
സായിപ്പ് അങ്ങനെ കുറ്റം വൃത്തിയായി എന്റെ തലയില്‍ വെച്ച് കെട്ടി തന്നു. ക്ലയന്റി
നോട് അധികം തര്‍ക്കികരുത് എന്നാ ഐ ടി നിയമം കാരണം എനിക്ക് ഒന്നും
പറയാനില്ലായിരുന്നു,
"ഇതു
ഫിക്സ് ചെയ്തിട്ട് എന്ന് പോയാല്‍ മതി." അങ്ങനെ രോഗത്തിന് ചികിത്സയും വിധിച്ചു; എല്ലാവരും എന്റെ ചുറ്റിലും ഇരുന്നു സൊറ പറയാന്‍ തുടങ്ങി.
ഞാനെങ്കില്‍ ത്രിശങ്കുവിലും.
ഉച്ചയായതോട് കൂടി എല്ലാവരും
പോയി ഭക്ഷണ മൊക്കെ കഴിച്ചു വന്നു. പാവം എന്നോട് ചോദ്യവും ഉത്തരവും
ഒന്നുമില്ലായിരുന്നു.
നാല് മണി ആയതോടെ
കൂട്ടത്തിലെ മെലിഞ്ഞ സായിപ്പ് ദയ തോന്നിയിട്ടു വന്നു ചോദിച്ചു.
" നിനക്ക് വല്ലതും കഴിക്കണോ?"
രാവിലെ ആറു മണിയുടെ മുന്‍പേ
ഒരു പിടി ഓട്ട്സ് കഴിച്ചതാണ്. വയര്‍ കരിഞ്ഞ മനം ആ ബില്‍ഡിംഗ് മുഴുവനും
പരന്നിട്ടുന്ടെന്നു തോന്നുന്നു. ഞാന്‍ ദയനീയമായി മാനജേരുടെ മുഖത്തോട്ട്
നോക്കി. ദെ പുള്ളി കണ്നുരുട്ടുന്നു. ഇല്ല, കഴിക്കാന്‍ ആയിട്ടില്ല.
"വേണ്ട സര്‍ വിശക്കുന്നില്ല"
"ശരി" സായിപ്പ് വീണ്ടും സൊറ പറച്ചിലും
പഞ്ചാരയടിയും തുടങ്ങി. മാരണങ്ങള്‍, ഇവര്‍ക്ക് സൊറ പറയണമെന്കില്‍ എന്തിനു എന്റെ സീറ്റില്‍ വന്നു
പറയുന്നു.
അഞ്ചു മണി ആയതോടെ
സായിപ്പന്മാര്‍ ഓരോരുത്തരായി എണീറ്റ് സ്ഥലം കാലിയാക്കാന്‍ തുടങ്ങി.
"ഇതു പ്രധാനപ്പെട്ട പ്രശ്നമാണ്. എന്ന് ഫിക്സ്
ചെയ്തിട്ടേ പോവാന്‍ പാടുള്ളൂ" പോവുന്നതിന്റെ മുന്‍പേ ഓര്‍ഡര്‍ തരാന്‍
മറന്നില്ല.
"ശരി സര്‍, ഞങ്ങള്‍ ഫിക്സ് ചെയ്തിട്ടേ പോവൂ" മാനേജരാണ് സായിപ്പിനോട്
മറുപടി പറഞ്ഞത്.. ആ പന്നിക്ക് ഇങ്ങനെ വാക്ക് കൊടുത്താല്‍ മതിയല്ലോ; എല്ലാം ബാക്കിയുല്ലവന്റെ തലയിലാനല്ലോ!! ഞാന്‍ മനസ്സില്‍
പറഞ്ഞു.
"നിനക്ക്
വല്ലോം കഴിക്കണോ??" മാനെജേര്‍ വന്നു ക്ഷേമാന്വേഷണം തുടങ്ങി.
"വേണ്ട, എന്തായാലും ഇത്ര ആയില്ലേ. ഇനി ഈ പണി തീര്‍ത്തിട്ട്
കഴിക്കാം"
"ഓക്കേ. എന്നാല്‍ ഞാന്‍ റൂമില്‍ പോയി ഒന്ന് ഫ്രഷ്
ആയി വരാം" ദെ മനെജേരും വലിഞ്ഞു.
എങ്ങനെയൊക്കെയോ രാത്രി
പണ്ട്രണ്ടു മണിക്ക് പണിയും തീര്‍ത്തു അടുത്ത ഹോട്ടല്‍ തേടി ഇറങ്ങുമ്പോള്‍ ഐ
ടി എന്ന മഹാ സാഗരത്തിന്റെ മറ്റൊരു മുഖം എന്റെ മനസ്സില്‍
പതിഞ്ഞിരുന്നു.!!