ഇന്ന്
ഡിയേഗോ മറഡോണയുടെ 52ആം പിറന്നാള്‍ ആണ്. ലോകത്ത് ചെഗുവേര കഴിഞ്ഞാല്‍ എന്നെ
ഇത്രത്തോളം പ്രചോദിപ്പിച്ച; ഞാന്‍ ഇത്രത്തോളം ആരാധിക്കുന്ന (ഒരു
വിപ്ലവകാരിയെ ആരാധിക്കാമോ എന്നൊന്നും ചോദിക്കല്ലേ) ഒരു വ്യക്തി ഇല്ല. ഒരു
വിപ്ലവ നക്ഷത്രത്തെയും ഒരു ഫുട...
്ബാള്
താരത്തെയും ഒരേ തട്ടില്‍ തൂക്കി നോക്കാമോ എന്നൊക്കെ എത്രയോ പേര് എന്നോട്
ചോദിച്ചിട്ടുണ്ട്; എന്നാല്‍ മറഡോണയുടെ കാര്യം വരുമ്പോള്‍ ഞാന്‍ എല്ലാം
മറക്കുന്നു.
1990കളുടെ ആദ്യ പകുതിയില്‍ ആണ് മറഡോണ എന്റെ മനസ്സില്‍ പതിഞ്ഞത്. ഫുട്ബാളിനെ ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന അതിനെ ജീവിതത്തിന്റെ ഒരു ഭാഗമായി തന്നെ കാണുന്ന മലപ്പുറത്തെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എന്റെ ഹൃദയതിലോട്ടു ഡിയേഗോ കയറി വന്നത് തികച്ചും സ്വാഭാവികം ആയിരുന്നു. സത്യത്തില്‍ ദിയെഗോയുടെ ആകെ ഒന്നോ രണ്ടോ കളികളെ ലൈവ് ആയി ഞാന്‍ കണ്ടിട്ടുള്ളൂ. ഫുട്ബാള്‍ സീരിയസ് ആയി എടുത്തു തുടങ്ങിയ ആദ്യ ലോകകപ്പായ 1994ഇല് തന്നെ മയക്കു മരുന്ന് ഉപയോഗം കാരണം ആ നക്ഷത്രം പുറത്തിരിക്കേണ്ടി വന്നു.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ തിരിച്ചറിയപ്പെടുന്ന മുഖം ദിയഗോയുടെതായിരിക്കും. അര്‍ജെന്റിനയെ 1986 ലെ ലോകകപ്പ് ഒരു പരിധി വരെ ഒറ്റയ്ക്ക് ജയിപ്പിക്കുകയും (he scored or assisted 10 of Argentina's 14 goals including the assist for the winning goal in the final) 1990ലെ ലോകകപ്പില്‍ കപ്പിന് തൊട്ടടുത്തെത്തിക്കുകയും ചെയ്തത് (ഫൈനലില്‍ എത്തിയ അര്‍ജെന്റിന 85ആം മിനുട്ടിലെ വിവാദ പെനാല്‍ട്ടിയിലാണ് തോറ്റത്) ഒരു പരിധി വരെ ഈ അഞ്ചടി അഞ്ചിഞ്ച് ഉയരക്കാരനായിരുന്നു. ലോകത്ത് ഏറ്റവും മികച്ച താരമായി ജനങ്ങള്‍ തിരഞ്ഞെടുത്തതും നൂറ്റാണ്ടിലെ മികച്ച ഗോളിന്റെ ഉടമയായി
തിരഞ്ഞെടുത്തതും മറ്റാരെയും അല്ലായിരുന്നു.
ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന ചെയുടെ അടിയുറച്ച ആരാധകനാണ് താനും എന്ന് ഡിയേഗോ കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യം തുറന്നു പറഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷമായിരുന്നു. കഴിഞ്ഞ ആഴ്ച ഡിയേഗോ കണ്ണൂരില്‍ വന്നപ്പോള്‍ നാട്ടില്‍ ഇല്ലാത്തത് കൊണ്ട് കാണാന്‍ കഴിയാഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നും. ഒരു പക്ഷെ അര്ജെന്റ്യ്ന് ഫുട്ബാളിന്റെ ഭ്രാന്തനായ ആരാധകന് ആയി എന്നെ മാറ്റിയത് ഡിയേഗോ ആയിരിക്കും.
ലോകത്ത് ഫുട്ബാള്‍ അത്ഭുതങ്ങള്‍ എന്നും ഉണ്ടായിട്ടുണ്ട്. പെലെ, യോഹാന്‍ ക്രിഫ്, സിദാന് തുടങ്ങി മെസ്സി വരെ. എന്നാല്‍ ലോകഫൂടബാളിലെ ഒരേയൊരു ചക്രവര്‍ത്തി; ഒരേയൊരു ദൈവം എന്നും ഡിയേഗോ ആയിരിക്കും. പ്രിയപ്പെട്ട ഡിയേഗോ; നിന്നെ ഞങ്ങള്‍ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു; ഹൃദയത്തിന്റെ ഭാഷയില്‍ ഒരായിരം ജന്മദിനാശംസകള് നേരുന്നു. ലോകത്ത് ഫുട്ബാള്‍ നിലനില്‍ക്കുന്നിടത്തോളം കാലം നിന്റെ ഓര്‍മ്മകള്‍ ഉണ്ടാവും.

No comments:
Post a Comment